എടിഎം വഴി പണം പിന്‍വലിക്കുന്നതില്‍ ഡിസംബര്‍ 30 ന് ശേഷം നിയന്ത്രണമില്ല

204

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിന് പിന്നാലെ എ.ടി.എം വഴി പിന്‍വലിക്കുന്ന പണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഡിസംബര്‍ 30 തോടെ അവസാനിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഡിസംബര്‍ അവസാനത്തോടെ നിയന്ത്രണം അവസാനിക്കുമെന്നും ആവശ്യത്തിനുള്ള പണം ലഭ്യമാക്കുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗാംഗ്വാര്‍ വ്യക്തമാക്കി. ദിവസം 2500 രൂപയാണ് നിലവില്‍ എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്നത്. ബാങ്കില്‍ നിന്നും ഒരാഴ്ച 24,000 രൂപയും ലഭിക്കും. എന്നാല്‍, ചെക്ക്, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെയുള്ള പണമിടപാടുകള്‍ക്ക് നിയന്ത്രണമില്ല. ദിവസം 2500 എന്ന നിയന്ത്രണം മാറ്റി പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഡിസംബര്‍ 30 ന് ശേഷം തീരുമാനിക്കും. അസാധുവാക്കപ്പെട്ട 500,1000 രൂപ നോട്ടുകള്‍ ബാങ്കുളില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 30 ആണ്.

NO COMMENTS

LEAVE A REPLY