പിഞ്ചുമക്കളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി ; മക്കള്‍ മരിച്ചു

183

കാഞ്ഞങ്ങാട്: പിഞ്ചുമക്കളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി. മക്കള്‍ രണ്ടുപേരും മരിച്ചു. അമ്മയെ നാട്ടുകാരും ഫയര്‍ഫോഴ്സുമെത്തി രക്ഷപ്പെടുത്തി. കാസര്‍കോട് മടിക്കൈ ഗ്രാമപഞ്ചായത്തിലെ കണിച്ചിറയിലാണ് ദാരുണ സംഭവം. ഏച്ചിക്കാനത്തെ പോസ്റ്റുമാന്‍ പൂവത്തടി സുധാകരന്റെ ഭാര്യ ഗീത(40)ആണ് മക്കളായ ഹരിനന്ദയെയും(അഞ്ച്), ലക്ഷ്മിനന്ദ(രണ്ട്) യെയുമെടുത്ത് വീട്ടുകിണറ്റില്‍ ചാടിയത്. വ്യാഴാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. സുധാകരന്‍ രാവിലെ പത്രവിതരണത്തിന് പോയിരുന്നു. സാരമായ പരിക്കുകളോടെ ഗീതയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

NO COMMENTS

LEAVE A REPLY