ഭൂകമ്പം ഉണ്ടാകുമെന്ന് പേടിപ്പിച്ച രാഹുല്‍ ഗാന്ധി പ്രസംഗിക്കാനെങ്കിലും പഠിച്ചതില്‍ സന്തോഷം : നരേന്ദ്ര മോദി

160

വാരാണസി• ഒരു ദശാബ്ദത്തിലധികം സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച മന്‍മോഹന്‍ സിങ് ഒന്നും ചെയ്തില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരെ പാക്കിസ്ഥാന്‍ സംരക്ഷിക്കുന്നതുപോലെയാണ് പ്രതിപക്ഷം കളളപ്പണക്കാരെ സംരക്ഷിക്കുന്നത്. ഭൂകമ്പം ഉണ്ടാകുമെന്ന് പേടിപ്പിച്ച രാഹുല്‍ ഗാന്ധി പ്രസംഗിക്കാനെങ്കിലും പഠിച്ചതില്‍ സന്തോഷമുണ്ട്. യഥാര്‍ഥ ഭൂകമ്പം വരാനിരിക്കുന്നതേയുളളുവെന്നും മോദി ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു രാജ്യത്തെ 125 കോടി ഇന്ത്യക്കാരില്‍ എനിക്ക് വിശ്വാസമുണ്ട്. നിസ്വാര്‍ഥരായ ജനങ്ങളാണ് ഇന്ത്യയിലുള്ളത്. അവരുടെ അനുഗ്രഹം ലഭിക്കുകയെന്നു പറയുന്നത് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നതു പോലെയാണ്. സര്‍ക്കാര്‍ നടത്തുന്ന ശുചിയാക്കല്‍ യജ്ഞമാണ് നോട്ട് അസാധുവാക്കലിലൂടെയുള്ള കള്ളപ്പണം തടയല്‍. രാജ്യത്തെ യുവാക്കളോട് ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് നീങ്ങാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ മൊബൈല്‍ ഫോണിന് ബാങ്കും വാലറ്റുമാകാന്‍ സാധിക്കും. നമ്മുടെ സൈനികര്‍ നമ്മെ അഭിമാനമുള്ളവരാക്കുകയാണ്. എന്നിട്ടും ചിലര്‍ അവരുടെ ധൈര്യത്തെ ചോദ്യം ചെയ്യുകയാണെന്നും മോദി പറഞ്ഞു.

NO COMMENTS

LEAVE A REPLY