ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കുന്നതിന്‍റെ കമ്മീഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ബംഗളുരുവില്‍ ഒരാളെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി മൃതദ്ദേഹം കത്തിച്ചു. ബംഗളുരു ചെനപട്ടണ സ്വദേശി സത്താര്‍ അലിയെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സത്താറിന്റെ കയ്യിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയുടെ പുതിയ നോട്ടുകളും സംഘം മോഷ്ടിച്ചിരുന്നു. ഇരുപത് ശതമാനം കമ്മീഷന്‍ നല്‍കിയാല്‍ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കാമെന്ന് സത്താര്‍ അറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് സത്താറിലെ കൊലപ്പെടുത്തി സംഘം പണം കൈക്കലാക്കി. സംഭവത്തില്‍ പ്രതികളായ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.