ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശിക്കും

186

ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി കേരളം സന്ദര്‍ശിക്കും. സെപ്തംബറിലാണ് അദ്ദേഹം കേരളത്തിലെത്തുക. യു.എ.ഇ പര്യടനത്തിനത്തെിയ മുഖ്യമന്ത്രി പിണറായി വിജയന്‍ന്‍റെ ക്ഷണം സ്വീകരിച്ചാണ് കേരളത്തിലത്തൊമെന്ന് ശൈഖ് സുല്‍ത്താന്‍ അറിയിച്ചത്. കലിക്കറ്റ് സര്‍വകലാശാല നേരത്തേ പ്രഖ്യാപിച്ച ഡി ലിറ്റ് ബിരുദം അദ്ദേഹം സ്വീകരിക്കും. യു.എ.ഇയിലെ മലയാളി സമൂഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ ഡോ. ശൈഖ് സുല്‍ത്താന്‍ കേരളവും ഷാര്‍ജയും തമ്മിലെ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താനുതകുന്ന സാംസ്കാരിക കേന്ദ്രം ആരംഭിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. ഷാര്‍ജ ബിദ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം, എം.എ. യൂസുഫലി, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY