തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോള്‍ ധാര്‍മ്മികതയെക്കുറിച്ച് മുറവിളികൂട്ടിയവരുടെ തനിനിറം വ്യക്തമായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണം വരുമ്പോഴേക്കും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ധാര്‍മ്മികത ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. കൊലക്കേസ് പ്രതിയായി തുടരുന്ന എം.എം.മണി മന്ത്രിയായി തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെറിയ ആരോപണങ്ങള്‍ക്ക് പോലും രാജി ആവശ്യപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ നിലപാട് മാറ്റുകയാണ്. രാഷ് ട്രീയ എതിരാളിയെ കൊലപ്പെടുത്തിയെന്ന മണിയുടെ കുറ്റസമ്മതത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അല്ലാതെ കേസ് രാഷ് ട്രീയപ്രേരിതമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.