എം എം മണി മന്ത്രി സ്ഥാനം രാജി വക്കേണ്ടതില്ലെന്ന് സി പി ഐ

224

കാസര്‍കോട്: മന്ത്രി എം എം മണിക്ക് സി പി ഐയുടെ പിന്തുണ. എം എം മണി മന്ത്രി സ്ഥാനം രാജി വക്കേണ്ടതില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് കേസില്‍ വിചാരണ നേരിടുന്നതില്‍ തെറ്റില്ലെന്നും കാനം പറഞ്ഞു. അഞ്ചേരി വധക്കേസില്‍ മന്ത്രി എം എ മണി നല്‍കിയ വിടുതല്‍ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് മണി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊരിടത്തും യു എ പി എ പോലുള്ള കരിനിയമം പാടില്ലെന്നാണ് സി പി ഐ നിലപാടെന്നും കാനം രാജേന്ദ്രന്‍ കാസര്‍കോഡ് പറഞ്ഞു.

NO COMMENTS

LEAVE A REPLY