ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ വാഹിനി മിസൈല്‍ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു. ദീര്‍ഘദൂര മിസൈല്‍ ആയ അഗ്നി 5 ഒഡീഷ തീരത്തുള്ള അബ്‍ദുൾ കലാം ദ്വീപിൽ നിന്നാണ് വിക്ഷേപിച്ചത്. മിസൈലിന്‍റെ നാലാമത്തെ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയായത്. 5000 കിലോമീറ്റര്‍ ദൂരം എത്താന്‍ ശേഷിയുള്ള മിസൈലിന് ഒരു ടണ്‍ ഭാരമുള്ള ആണവ യുദ്ധോപകരണങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്. മിസൈലിന് 17 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും അമ്പത് ടണ്‍ ഭാരവുമുണ്ട്.