കോഴിക്കോട് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 39 പേര്‍ക്ക് പരിക്ക്

218

കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 39 പേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളജില്‍ നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂന്ന്പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 18 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗമോ, ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ആകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. നാല്‍പ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. നിസാര പരിക്കുള്ളവരെ കൊടുവള്ളിക്ക് സമീപമുള്ള വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY