ട്രെയിനില്‍നിന്നു വീണ് യാത്രക്കാരിയുടെ കൈപ്പത്തി അറ്റു

214

കാസര്‍കോട് • നീങ്ങിത്തുടങ്ങിയ ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിലേക്കു വീണ് യാത്രക്കാരിയുടെ വലതു കൈപ്പത്തി അറ്റു. കാസര്‍കോട് കലക്ടറേറ്റിലെ ജീവനക്കാരി എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശിനി പി.ആര്‍.വിദ്യ (32) യാണ് അപകടത്തില്‍പ്പെട്ടത്. വലതുകാലിന്റെ മൂന്ന് വിരലുകള്‍ക്കും പരുക്കുണ്ട്. ഇവരെ മംഗളൂരുവിലെ എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ കൊച്ചിയില്‍നിന്നു പൂര്‍ണ എക്സ്പ്രസില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്നു. കാസര്‍കോട് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയശേഷം പുറപ്പെടുന്നതിനിടെ വിദ്യ ഇറങ്ങാന്‍ ശ്രമിക്കുമ്ബോഴായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY