അര്‍ബുദത്തിന് കാരണമാകും, സംസ്ഥാനത്ത് ഇ-സിഗരറ്റ് നിരോധിച്ചു

386

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്‌ട്രോണിക് സിഗരറ്റ് നിരോധിക്കാന്‍ തീരുമാനമായി. അര്‍ബുദ്ദം, ഹൃദ്രോഗം എന്നിവയ്ക്കു കാരണമാകും എന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഈ നിര്‍ദേശം നല്‍കിയത്. ഇ -സിഗരറ്റിന്റെ ഉല്‍പ്പാദനം, വിപണനം, പരസ്യപ്പെടുത്തല്‍ എന്നിവ നിരോധിച്ച്‌ ഉത്തരവിറക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇ -സിഗരറ്റ് വിപണി വ്യാപിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ കഞ്ചാവ്, ഹാഷിഷ് തുടങ്ങിയ മാരക ലഹരിവസ്തുക്കള്‍ വലിക്കാന്‍ ഇ -സിഗരറ്റ് ഉപയോഗിച്ചുവരുന്നതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിരുന്നു. അംഗീകാരമില്ലാത്ത കൊറിയര്‍ സര്‍വ്വീസൂകളിലൂടെയും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയും അനധികൃതമായി വിദേശവസ്തുക്കള്‍ വില്‍ക്കുന്നവരിലൂടെയുമാണു സംസ്ഥാനത്ത് ഇ-സിഗരറ്റ് എത്തുന്നത്. നിരവധി രാജ്യങ്ങളില്‍ നടന്ന പഠനത്തില്‍ ഇ -സിഗരറ്റ് അര്‍ബുദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നു കണ്ടെത്തിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇസിഗരറ്റ് പ്രോത്സാഹിപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം ഇ-സിഗരറ്റ് മാത്രമാണോ പ്രശ്നം.? അപ്പോള്‍ പുകയില ഉപയോഗിച്ചുള്ള യഥാര്‍ഥ സിഗരറ്റ് ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പായ്ക്കറ്റില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാത്രം മതിയോ ? അതിനും നിരോധനം ഉണ്ടാകുമോ എന്നതാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY