കേന്ദ്ര സര്‍ക്കാരിന്‍റെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്കാരത്തിനെതിരായ ജനവികാരമാണ് മനുഷ്യച്ചങ്ങലയില്‍ പ്രതിഫലിച്ചതെന്ന് വിഎസ്

182

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്‍റെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്കാരത്തിനെതിരായ ജനവികാരമാണ് മനുഷ്യച്ചങ്ങലയില്‍ കണ്ടതെന്ന് ഭരണ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. സാധാരണക്കാരുടെ ജീവിത പ്രശനം ഉന്നയിച്ചാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. സമര മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും ധീരമായ മുന്നേറ്റമാണ് മനുഷ്യച്ചങ്ങലയെന്നും വിഎസ് പറഞ്ഞു.
കേരളത്തിന്‍റെ പൊതുവികാരമാണ് മനുഷ്യച്ചങ്ങലയില്‍ പ്രതിഫലിച്ചത്. അസംബന്ധ തീരുമാനത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്മാറണമെന്നാണ് കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്. ദീര്‍ഘവീക്ഷണം ഇല്ലാതെ ബിജെപി സര്‍ക്കാര്‍ ഇടപെട്ടതിന്‍റെ ഫലമാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കാര്യത്തിലും വിടുവായത്തരമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വിഎസ് പറഞ്ഞു. സമ്പദ്ഘടനയെ കാഷ്ലെസ് ആക്കുമെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ തീരുമാനത്തോടെ ജനങ്ങളെ കംപ്ലീറ്റ്ലി കാഷ്ലെസ് ആക്കി.ഇപ്പോള്‍ ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങള്‍ 2019 ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് സൂപ്പര്‍ ബമ്പര്‍ നല്‍കും. അന്ന് നരേന്ദ്ര മോദി എടുക്കാച്ചരക്കായി മാറും. രാജ്യത്തിന് വേണ്ടി കുടുംബം ഉപേക്ഷിച്ച മോദി രാജ്യത്തെ കുളം തോണ്ടിയെന്നും വിഎസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY