കൊല്ലം: ശ്രീനാരായണഗുരു ഒരു ജാതിയുടെയോ മതത്തിന്റെയോ വക്താവല്ലെന്ന് മനസ്സിലാക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 84 -ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാിരുന്നു മുഖ്യമന്ത്രി. ഗുരു മതാചാര്യനാണ് എന്ന ഭാഷ്യവുമായി ആരും ഇറങ്ങേണ്ടതില്ല. ഒരു ജാതിയുടെയോ മതത്തിന്റെയോ ചട്ടക്കൂടില്‍ ഗുരുവിനെ ഒതുക്കുന്നത് ഗുരുനിന്ദയാണെന്നും ഗുരുസന്ദേശം ഉള്‍ക്കൊള്ളാതെയുള്ള തീര്‍ഥാടനം പൊള്ളയായ ആചാരം മാത്രമെന്നും പിണറായി പറഞ്ഞു .