സന്തോഷ് ട്രോഫി ഫുട്ബോള്‍ മല്‍സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

208

തിരുവനന്തപുരം • സന്തോഷ് ട്രോഫി ഫുട്ബോള്‍ മല്‍സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പതിനൊന്നു പേര്‍ പുതുമുഖങ്ങളാണ്. 16 പേര്‍ 23 വയസിന് താഴെയുള്ളവരാണ്. എസ്ബിടിയാണ് സ്പോണ്‍സര്‍. ദക്ഷിണ മേഖലാ പ്രാഥമിക മത്സരങ്ങള്‍ ജനുവരി അഞ്ചു മുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക. പ്രവേശനം സൗജന്യമാണ്.
ഉദ്ഘാടന മത്സരത്തില്‍ കേരളം പുതുച്ചേരിയെ നേരിടും. കേരളം, കര്‍ണാടക, ആന്ധ്ര, പുതുച്ചേരി ടീമുകള്‍ എ ഗ്രൂപ്പിലും സര്‍വീസസ്, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് ടീമുകള്‍ ബി ഗ്രൂപ്പിലുമായാണു പ്രാഥമിക റൗണ്ട്. ഓരോ ഗ്രൂപ്പില്‍നിന്ന് ഒരു ടീം വീതം ഫൈനല്‍ റൗണ്ട് യോഗ്യത നേടും.

മറ്റു മൂന്നു മേഖലകളില്‍ നിന്നു യോഗ്യത നേടുന്ന ടീമുകള്‍ ഇവരോടൊപ്പം ചേരും.
കേരള ടീം
1. വി. മിഥുന്‍ (ഗോള്‍കീപ്പര്‍, കണ്ണൂര്‍)
2. ഹജ്മല്‍ (ഗോള്‍കീപ്പര്‍, പാലക്കാട്)
3. മെല്‍ബിന്‍.എസ് (ഗോള്‍കീപ്പര്‍, തിരുവനന്തപുരം)
4. നജീഷ്. എം (പ്രതിരോധം, കാസര്‍കോട്)
5. ലിജോ.എസ് (പ്രതിരോധം, തിരുവനന്തപുരം)
6. രാഹുല്‍.വി.രാജ് (പ്രതിരോധം, തൃശൂര്‍)
7. നൗഷാദ് (പ്രതിരോധം, കോട്ടയം)
8. ശ്രീരാഗ്.വി.ജി. (പ്രതിരോധം, തൃശൂര്‍)
9. ശീശന്‍.എസ് (മധ്യനിര, തിരുവനന്തപുരം)
10. ഷിബിന്‍ ലാല്‍ വി.കെ. (മധ്യനിര, കോഴിക്കോട്)
11. മുഹമ്മദ് പറക്കോട്ടില്‍ (മധ്യനിര, പാലക്കാട്)
12. ജിഷ്ണു ബാലകൃഷ്ണന്‍ (മധ്യനിര, മലപ്പുറം)
13. നെറ്റോ ബെന്നി (മധ്യനിര, ഇടുക്കി)
14. അനന്ദു മുരളി (മധ്യനിര, കോട്ടയം)
15. അഷറുദ്ദീന്‍ (മധ്യനിര, മലപ്പുറം)
16. ഉസ്മാന്‍.പി (ക്യാപ്റ്റന്‍) ( മുന്നേറ്റനിര, മലപ്പുറം)
17. ജോബി ജെസ്റ്റിന്‍ (മുന്നേറ്റനിര, തിരുവനന്തപുരം)
18. എല്‍ദോസ് ജോര്‍ജ് (മുന്നേറ്റനിര, ഇടുക്കി)
19. ഫിറോസ് കളതിങ്കല്‍ (മുന്നേറ്റനിര, മലപ്പുറം)
20. സഹല്‍ അബ്ദുല്‍ സമദ് (മുന്നേറ്റനിര, കണ്ണൂര്‍)
റിസര്‍വ് ലിസ്റ്റ്
1. ഫ്രാന്‍സിസ് (പ്രതിരോധം, തിരുവനന്തപുരം)
2. റിജോണ്‍ ജോസ് (പ്രതിരോധം, തൃശൂര്‍)
3. മുഹമ്മദ് റാഫി (മധ്യനിര, വയനാട്)
4. ജിജോ. എഫ് (മധ്യനിര, തിരുവനന്തപുരം)

NO COMMENTS

LEAVE A REPLY