വാർദ്ധക്യത്തിലെത്തിയ സോക്രട്ടീസ് ആളുകളെ വിളിച്ചുകൂട്ടി ഒരു പ്രഖ്യാപനം നടത്തി.ഇനി ആരും എന്നെ വീജ്ഞാനിയെന്ന് വിളിക്കരുത് എന്നായിരുന്നു ആ പ്രഖ്യാപനം. സോക്രട്ടീസ് പറഞ്ഞു, ചെറുപ്പമായിരുന്നപ്പോൾ അറിവുണ്ടെന്ന മിഥ്യാബോധത്തിലാണ് ഞാൻ ജീവിച്ചത്.കാര്യങ്ങൾ ശരിയായി അറിഞ്ഞു തുടങ്ങിയതോടെ എന്‍റെ ആ ധാരണ തകർന്നു. ഇപ്പോൾ ശരിയായ കാഴ്ച ലഭിച്ചപ്പോൾ, എന്നെക്കാൾ അറിവ് കുറഞ്ഞവരായി ആരുമില്ലെന്ന് ഞാൻ അറിയുന്നു. അറിവില്ലായ്മയെ തിരിച്ചറിയലാണ് യഥാർത്ഥ അറിവെന്ന് ജ്ഞാനികൾ ഓർമ്മപ്പെടുത്തുന്നു.അറിവ് ഭൂതകാലത്തിൻറ്റെതാണ്. അറിയൽ വർത്തമാനനുമാണ്. അറിഞ്ഞുകൊണ്ടേയിരിക്കുന്നവൻ അറിവെല്ലാം അറിവല്ലെന്നറിയുന്നു.അറിഞ്ഞവൻ അറിവിനുപ്പുറം പോകുന്നതെവിടെയാണ്.
” നെറ്റ് മലയാളം ” ടീമിന്‍റെ പുതുവത്സരാശംസകൾ