ദില്ലി: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് പഴയ നോട്ടുകള്‍ മാറാന്‍ ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ.പഴയ നോട്ടുകള്‍ മാറാന്‍ അനുവദിച്ച സമയപരിധി ഡിസംബര്‍ 30ന് അവസാനിച്ചിരുന്നു. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30വരെയുള്ള കാലയളവില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് പഴയ നോട്ടുമാറാന്‍ മാര്‍ച്ച് 31വരെ സമയം അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് പ്രവാസികള്‍ക്ക് പഴയ നോട്ടുമാറാന്‍ ജൂണ്‍ 30വരെ സമയം അനുവദിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30വരെ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാറ്റി വാങ്ങാവുന്ന പഴയ നോട്ടുകള്‍ക്ക് പരിധിയില്ല. എന്നാല്‍ പ്രവാസികള്‍ക്ക് വിദേശ വിനിമയച്ചട്ടപ്രകാരം(ഫെമ) പരമാവധി 25000 രൂപ മാത്രമെ മാറ്റി വാങ്ങാനാവു. വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ പഴയ നോട്ടുകള്‍ മാറുന്നതിന് തിരിച്ചറിയല്‍ രേഖയ്ക്ക് പുറമെ നോട്ട് മാറ്റി വാങ്ങാന്‍ അനുവദിച്ച കാലപരിധിയില്‍ വിദേശത്തായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളും ബാങ്കില്‍ നല്‍കണം. നോട്ടു മാറുന്നതിന് മറ്റൊരാളെ ചുമതലപ്പെടുത്താനാവില്ലെന്നും നേരിട്ട് ഹാജരാകണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നേപ്പാള്‍, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് ഈ സേവനം ലഭ്യമാകില്ല. റിസര്‍വ് ബാങ്കിന്റെ മുംബൈ, ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ കേന്ദ്രങ്ങളില്‍ നോട്ട് മാറാനുള്ള സൗകര്യമുണ്ട്.