പെട്രോള്‍, ഡീസല്‍ വില കൂട്ടി

228

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 1.29 പൈസയും ഡീസലിന് 97 പൈസയുമാണ് കൂട്ടിയത്. ഞായറാഴ്ച അര്‍ധരാത്രിയോടെ പുതുക്കിയ നിരക്ക് നിലവില്‍ വരും. രാജ്യാന്തര വിപണിയിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ചാണ് വില വര്‍ധന. കഴിഞ്ഞ തവണ പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമായിരുന്നു കൂട്ടിയത്. പ്രധാനമന്ത്രിയുടെ പുതുവത്സര പ്രസംഗത്തിന് തൊട്ടുപിന്നാലെ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയ്ക്ക് വില കൂട്ടിയത് ജനങ്ങള്‍ക്ക് ഇരട്ടപ്രഹരമായിരിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് പാചകവാതക സിലിന്‍ഡറിന് ഒന്നിന് രണ്ട് രൂപ് വര്‍ധിപ്പിച്ചത്. നോട്ടുപ്രതിസന്ധിയില്‍ വലയുന്ന പൊതുജനങ്ങള്‍ക്ക് വില വര്‍ധനവ് കൂനിന്മേല്‍ കുരു വന്ന അവസ്ഥയായി. നോട്ടുക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ശനിയാഴ്ച പ്രധാനമന്ത്രി നടത്തിയ പ്രസംഗം നോട്ടുപ്രതിസന്ധിയെ കുറിച്ച്‌ പരാമര്‍ശിക്കാതെ അവസാനിപ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നീ നിത്യോപയോഗ വസ്തുക്കള്‍ക്ക് വില വര്‍ധിപ്പിച്ചത്.

NO COMMENTS

LEAVE A REPLY