തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി. മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് വൈകുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കോടതി കേസ് പരിഗണിക്കുന്നതിന് തൊട്ട് മുന്‍പാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നത്. ഇത് ശരിയായ നടപടിയല്ല. ഇ പി ജയരാജന്, മേഴ്സികുട്ടിയമ്മ, ശ്രീലേഖ ഐപിഎസ് എന്നിവരുടെ കേസുകളില്‍ ഇതാണ് സംഭവിച്ചതെന്നും കോടതി വിമര്‍ശിച്ചു.