തിരുവനന്തപുരം: സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡയറിയുടെ അച്ചടി നിര്‍ത്തി വച്ചു. മന്ത്രിമാരുടെ പേരിലെ അക്ഷരമാല ക്രമം പാലിച്ചെന്ന സിപിഐ വിമര്‍ശനത്തെ തുടര്‍ന്നാണ് ഡയറി അച്ചടി നിര്‍ത്തി വച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയും മന്ത്രിമാര്‍ തമ്മില്‍ സഹകരണമില്ലെന്നും ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ തര്‍ക്കം.
മുഖ്യമന്ത്രിയുടെ പേര് കഴിഞ്ഞാല്‍ അക്ഷരമാല ക്രമണത്തിലാണ് സാധാരണ പേര് അച്ചടിക്കാറ്. എന്നാല്‍ 2017ലെ ഡയറിയില്‍ ആദ്യം പത്ത് സിപിഎം മന്ത്രിമാരുടെ പേര് അച്ചടിച്ചതിന് ശേഷമാണ് സിപിഐ മന്ത്രിമാരുടെ പേര് അച്ചടിച്ചിരിക്കുന്നത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇന്നലെ ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.
വിമര്‍ശനമുയര്‍ന്നതോടെ ഡയറിയുടെ അച്ചടി നിര്‍ത്തി വയ്ക്കാനും അച്ചടിച്ച ഡയറികള്‍ വിതരണം ചെയ്യേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. പുതിയ ഡയറി അച്ചടിച്ചതിന് ശേഷം വിതരണം ചെയ്താല്‍ മതിയെന്നാണ് നിര്‍ദ്ദേശം. കൃത്യസമയത്ത് സര്‍ക്കാര്‍ ഡയറിയും കലണ്ടറും പുറത്തിറങ്ങാനാവില്ല എന്ന സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നത്.