തിരുവനന്തപുരം • ജയില്‍ പരിഷ്ക്കാരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മുന്‍ ഡിജിപിയും നാഷനല്‍ യൂണിവേഴ്സിറ്റി ഫോര്‍ പൊലീസ് സയന്‍സ് ആന്‍റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസറുമായ ഡോ. അലക്സാണ്ടര്‍ ജേക്കബിനെ ഏകാംഗ കമ്മിഷനായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്ക് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെസ് സബ്സിഡിയായി 75 ലക്ഷം രൂപ കൂടി ഇന്നത്തെ യോഗം അനുവദിച്ചു. നേരത്തെ അനുവദിച്ച ഒരു കോടി രൂപയ്ക്ക് പുറമേയാണിത്.
മറ്റു പ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍
• കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഓഫീസ് ജീവനക്കാര്‍, സാനിറ്റേഷന്‍ ജീവനക്കാര്‍, എന്നിവരുടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
• ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് വനാധിഷ്ഠിത അസംസ്കൃത വസ്തുക്കളായ മുള, ഈറ്റ, യൂക്കാലിപ്റ്റസ്, അക്കേഷ്യാ എന്നിവ 2015-16 വര്‍ഷത്തിലെ പോലെ ഒരു ടണ്ണിന് 1000 രൂപ എന്ന നിരക്കില്‍ ഈ സാമ്ബത്തിക വര്‍ഷത്തിലും അനുവദിച്ചു.
• തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക് , കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നീ മൂന്ന് ഐടി പാര്‍ക്കുകളുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഋഷികേശ് ആര്‍. നായരെ നിയമിച്ചു.
• പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിസ്ഥിതി വകുപ്പുമായി ആലോചന ഉറപ്പുവരുത്താന്‍ കാര്യനിര്‍വ്വഹണ ചട്ടങ്ങളില്‍ ഭേദഗതിവരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.