തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സെന്‍റ് തോമസ് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായ കിരണ്‍, മോഹന്‍ദാസ് കോളജിലെ വിദ്യാര്‍ത്ഥി വിവേക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പോത്തന്‍കോട് ചേങ്കോട്ടുകോണത്തിണ് സമീപം കല്ലടിച്ചവിളയിലെ കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.