നാളെ മുതല്‍ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ല

238

ന്യൂഡല്‍ഹി: പെട്രോള്‍ പമ്ബുകളില്‍ തിങ്കളാഴ്ച മുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല. കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകളുടെ ട്രാന്‍സാക്ഷന്‍ ഫീ പമ്ബുടമകളില്‍നിന്നുനിന്ന് ഇടാക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചു. ഒരു ശതമാനം ഫീസ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ബാങ്കുകള്‍ അറിയിച്ചിരുന്നത്. ഇതേതുടര്‍ന്നാണ് കാര്‍ഡുകള്‍ സ്വീകരിക്കേണ്ടെന്ന് പമ്ബുടമകള്‍ തീരുമാനിച്ചത്. നേരത്തെ, കാര്‍ഡ് ഉപയോഗിച്ച്‌ പെട്രോള്‍ വാങ്ങുന്നതിന് 0.75 ശതമാനം വിലക്കുറവും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈസമയമാണ് ട്രാന്‍സാക്ഷന്‍ ഫീസുമായി ബാങ്കുകളുടെ പിഴിച്ചില്‍. എന്നാല്‍ ബാങ്കുകളുടെ തീരുമാനത്തെ സംബന്ധിച്ച്‌ അറിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി.

NO COMMENTS

LEAVE A REPLY