സന്നിധാനം: തൃപ്തി ദേശായിയുടെ ശബരിമല ദര്‍ശനത്തോട് യോജിപ്പില്ലെന്ന് മന്ത്രി ജി.സുധാകരന്‍. കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ നിയമപോരാട്ടത്തിനാണ് ശ്രമിക്കേണ്ടത്. അല്ലാതെ നടത്തുന്ന പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും പ്രസിദ്ധിക്ക് വേണ്ടിയുള്ള ശ്രമമാണെന്നും സുധാകരന്‍ പറഞ്ഞു. നിലവില്‍ കോടതി പരിഗണിക്കുന്ന കേസാണെന്നും സര്‍ക്കാര്‍ നിലപാട് നേരത്തെ അറിയിച്ചതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പമ്ബാസംഗമത്തിന് ശേഷം സന്നിധാനത്ത് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.