ആലപ്പുഴ• നൂറനാട് പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍. ബിജെപി, സിപിഎം സംഘര്‍ഷത്തെത്തുടര്‍ന്നാണു ഹര്‍ത്താല്‍. ഇന്നു പുലര്‍ച്ചെ സിപിഎം പ്രാദേശിക നേതാവ് മനോജിന്‍റെ ബൈക്കിന് അജ്ഞാതര്‍ തീ വച്ചതോടെയാണു പ്രശ്നങ്ങള്‍ തുടങ്ങിയത്. പിന്നാലെ ബിജെപി നേതാക്കളായ സ്റ്റാന്‍ലിന്‍ കുമാറിന്‍റെ കാറും അനില്‍കുമാറിന്‍റെ ബൈക്കും നശിപ്പിക്കപ്പെട്ടു. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണു തീ വച്ചത്. തുടര്‍ന്ന് നൂറനാടു പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് നയിക്കുന്ന തെക്കന്‍ മേഖലാ പ്രചാരണ ജാഥ പ്രദേശത്തുകൂടി കടന്നു പോകുന്നുണ്ട്. അതിനാല്‍ പൊലീസ് വന്‍ സുരക്ഷാ ക്രമീകരണം ഇവിടെ ഒരുക്കിയിട്ടുണ്ട്.