ന്യൂഡല്‍ഹി • നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ അസാധുവാക്കിയ ശേഷം രാജ്യത്തെ വിവിധ ബാങ്കുകളില്‍ എത്തിയത് നാലുലക്ഷം കോടി വരെ കള്ളപ്പണം. ഇതില്‍ 16,000 കോടി രൂപ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിക്കപ്പെട്ടത്. ഇടപാടില്ലാതിരുന്ന അക്കൗണ്ടുകളില്‍ 25,000 കോടി രൂപയും നിക്ഷേപം നടന്നു. ഇതേക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു.