കൊച്ചി • എ ക്ലാസ് തിയറ്ററുകള്‍ വ്യാഴാഴ്ച്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് തീരുമാനം. വിതരണക്കാരും നിര്‍മാതാക്കളും ഒരു പക്ഷത്തും ഫെഡറേഷന് മറുപക്ഷത്തുമായി തുടരുന്ന തര്‍ക്കം ഇതോടെ, പുതിയ തലത്തിലെത്തി. തിയറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി ഇരു കൂട്ടരും തമ്മിലുണ്ടായ ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കും തിരിച്ചടിയായി. അതേസമയം, ഫെഡറേഷന്റെ തിയറ്ററുകള്‍ ഒഴിവാക്കി സിനിമകള്‍ റിലീസ് ചെയ്യുമെന്നു നിര്‍മാതാക്കളും വിതരണക്കാരും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 12 മുതല്‍ പുതിയ റിലീസുകള്‍ എത്തും. ബി, സി ക്ലാസ് തിയറ്ററുകളിലും സര്‍ക്കാര്‍ തിയറ്ററുകളിലും മള്ട്ടിപ്ലെക്സുകളിലാണു പുതിയ ചിത്രങ്ങള്‍ എത്തുക.