സ്വാശ്രയ മാനേജ്‌മെന്റ് അസോ. ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

324

കൊച്ചി: സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്റെ കുണ്ടന്നൂര്‍ വികാസ് നഗറിലെ ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍തഥി ജിഷ്ണു ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായവരെ ശിക്ഷക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാര്‍ച്ചിലിലാണ് സംഘര്‍ഷമുണ്ടായത്. സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്റെ അടിയന്തിര യോഗം നടക്കുന്നതിനിടയിലായിരുന്നു മാര്‍ച്ചും അക്രമവും. 15 മിനിറ്റോളം അക്രമം തുടര്‍ന്നു. ഇതിനു ശേഷമെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്തു.

യോഗം ചേരുന്നതിന് മുന്നോടിയായി സ്വാശ്രയ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോയി മാത്യു, സെക്രട്ടറി മധു ഉള്‍പ്പടെയുള്ള അസോസിയേഷന്‍ നേതാക്കള്‍ ഓഫീസില്‍ യോഗം ചേരാനിരിക്കുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം ചേരാനായില്ല. അതിനിടെയാണ് സംസ്ഥാന സെക്രട്ടറി ഷാജഹാന്റെ നേതൃത്വത്തില്‍ ഒരു സംഘം കെ.എസ്.യു പ്രവര്‍ത്തകര്‍ ഇവിടേക്ക് മാര്‍ച്ച് നടത്തിയത്. ഇവിടെ എത്തിയ പ്രവര്‍ത്തകര്‍ ഓഫീസിലെ ജനല്‍ ചില്ലുകളും ചെടിച്ചട്ടികളും ബോര്‍ഡുകളും അടിച്ചു തകര്‍ക്കുകയായിരുന്നു. ഈ സമയത്ത് ഇവിടെ പൊലീസ് ഉണ്ടായിരുന്നില്ല. പിന്നീടാണ് മരട് സ്‌റ്റേഷനില്‍നിന്നും പൊലീസ് എത്തിയത്. ഇതിനു ശേഷം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. പാമ്പാടി കോളജില്‍ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ ഒരുക്കമാണെന്നും എന്നാല്‍, യോഗം ചേരാന്‍ പോലുമുള്ള സാഹചര്യം തങ്ങള്‍ക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോയി മാത്യു പറഞ്ഞു.

NO COMMENTS

LEAVE A REPLY