കണ്ണൂര്‍: നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ കണ്ണൂര്‍ ഓഫീസ് കെഎസ്‌യു- യൂത്ത് കോണ്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരാണ് ഓഫീസ് തകര്‍ത്തത്. ഓഫീസിലെ ജനല്‍ച്ചില്ലുകളും കമ്പ്യൂട്ടറും ഫര്‍ണിച്ചറുകളും പ്രതിഷേധക്കാര്‍ തകര്‍ത്തു. ജീവനക്കാര്‍ ഈ സമയം ഓഫീസിലുണ്ടായിരുന്നില്ല.