ബാര്‍ കോഴക്കേസില്‍ താന്‍ നല്‍കിയ റിപ്പോര്‍ട്ടല്ല കോടതിയില്‍ സമര്‍പ്പിച്ചതെന്ന് എസ്.പി ആര്‍. സുകേശന്‍റെ വെളിപ്പെടുത്തല്‍

230

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ താന്‍ നല്‍കിയ റിപ്പോര്‍ട്ടല്ല കോടതിയില്‍ സമര്‍പ്പിച്ചതെന്ന് എസ്.പി ആര്‍. സുകേശന്റെ വെളിപ്പെടുത്തല്‍. ശങ്കര്‍ റെഡ്ഡിക്കെതിരെയാണ് എസ്.പി ആര്‍. സുകേശന്റെ മൊഴി. കേസില്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി പെന്‍െ്രെഡവിലാക്കി നല്‍കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും സുകേശന്‍ മൊഴി നല്‍കി. കേസ് ഡയറിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടതായും സുകേശന്‍ വെളിപ്പെടുത്തി.ബാര്‍ കോഴക്കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എസ്.പി സുകേശന്റെ മൊഴി പുറത്ത് വന്നത്. ബാര്‍ കോഴക്കേസില്‍ ശങ്കര്‍ റെഡ്ഡി ഇടപെട്ടുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് സുകേശന്റെ മൊഴി.ബാര്‍ കോഴക്കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട കേസ് ഫെബ്രുവരി 7ന് പരിഗണിക്കാനിരിക്കെയാണ് സുകേശന്റെ മൊഴി പുറത്ത് വന്നത്. ശങ്കര്‍ റെഡ്ഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സിനെ ഇത് കൂടുതല്‍ പ്രതിരോധത്തിലാക്കും.

NO COMMENTS

LEAVE A REPLY