അടിമാലി: നവജാത ശിശുവിനെയും യുവതിയെയും മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. അടിമാലി പഞ്ചായത്തിലെ വാളറ പാട്ടയടന്പ് ആദിവാസി കോളനിയിലെ രവിയാണ് അറസ്റ്റിലായത്. പാട്ടയപ്പറന്പ് ആദിവാസി കോളനിയിലെ വിമലയ്ക്കും 14 ദിവസം പ്രായമുള്ള മകനുമാണ് ക്രൂരമര്‍ദ്ദനറ്റേത്. ഇരുവരെയും മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വീട്ടില്‍ ഉപേക്ഷിച്ച് രവി രക്ഷപെടുകയായിരുന്നു. കുട്ടിയുടെ പിതൃത്വത്തില്‍ സംശയിച്ചാണ് ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ് അവശരായ യുവതിയെയും കുഞ്ഞിനെയും പോലീസും ആദിവാസി ക്ഷേമവിഭാഗവും എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പതിവായി വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്ന രവി വിമലയെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു.
ഏഴാം മാസം ജനിച്ച കുട്ടിയുടെ പിതൃത്വത്തില്‍ സംശയമുന്നയിച്ചാണ് രവി ഭാര്യയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവതിയെയും കുഞ്ഞിനെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രവി-വിമല ദന്പതികള്‍ക്ക് നാല് കുട്ടികള്‍ കൂടിയുണ്ട്.