തിരുവനന്തപുരം: വിജിലന്‍സിന് വേഗത പോരെന്ന വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിജിലന്‍സിനെ സ്വതന്ത്രമാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ തയാറാകണം. വിജിലന്‍സ് എന്നാല്‍ ഏകാംഗ സംവിധാനമല്ല ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ വിജിലന്‍സ് എന്നാല്‍ വിജിലന്‍സ് ഡയറക് ടറിലേക്ക് മാത്രമായി കേന്ദ്രീകരിക്കുകയാണ്. ഒരു ടീമായി വേണം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കേസുകളിലെ വിജിലന്‍സ് അന്വേഷണങ്ങള്‍ ഒച്ച് ഇഴയുന്നത് പോലെയാണ് നീങ്ങുന്നത്. വിജിലന്‍സ് സംവിധാനം പരിഷ്കരിക്കാന്‍ കമ്മീഷനെ വെക്കണം. അധികാരത്തിലെത്തിയാല്‍ മൂന്നു മാസത്തിനകം വിജിലന്‍സ് പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കുമെന്ന് പ്രകടനപത്രികയിലുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോകണം. മുന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് അധികാരത്തില്‍ വന്നത്. അതിനാല്‍ ആ കേസുകളിലെ കുറ്റക്കാരെ കണ്ടെത്തി പൊതുസമൂഹത്തില്‍ കൊണ്ടുവരണം. കെ.എം മാണിക്കെതിരായ സൗന്ദര്യവര്‍ധക വസ്തുക്കളുടെ നികുതി കുറച്ചതും ബാര്‍കോഴ കേസും കോഴിനികുതി കുറച്ചതും അടക്കമുള്ള കേസുകളിലെ അന്വേഷണം ഇഴയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ിജിലന്‍സ് ഡയറക്ടര്‍ വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ അന്വേഷണം നേരിടുന്നവരാണ് ഉന്നയിച്ചിട്ടുളളത്. അത്തരം വിവാദങ്ങളില്‍ അഭിപ്രായം പറയുന്നില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു വിജിലന്‍സിന്റെ പ്രവര്‍ത്തനം വസ്തുനിഷ്ടമാകണം, ആത്മിനിഷ്ടമായിക്കൂടാ എന്നതാണ് സമാന്യതത്വം. അന്വേഷണങ്ങള്‍ ഫലപ്രദമായി നടക്കുകയും വേണം’ കാനം വിശദീകരിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലല്ല എന്ന സി.പി.ഐ ഘടകങ്ങളിലെ വിമര്‍ശനങ്ങളാണ് കാനം ഇന്ന് പരസ്യമാക്കിയിരിക്കുന്നത്. വിജിലന്‍സിനെപ്പോലെ സര്‍ക്കാര്‍ സംവിധാനത്തിന് ആകെയും ചലനാത്മകത ഇല്ലെന്നാണ് സി.പി.ഐ നേതൃതലത്തിലുളള വിമര്‍ശനം