തിരുവനന്തപുരം: നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ബ്രോഷറില്‍ ദേശീയനേതാക്കളുടെ ചിത്രം ഒഴിവാക്കി ഇഎംഎസിന്റെ ചിത്രം മാത്രം അച്ചടിച്ചത് ബോധപൂര്‍വമല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ബ്രോഷര്‍ തയാറാക്കിയ ആള്‍ക്ക് പറ്റിയ പിഴവാണെന്ന് മനസിലാക്കുന്നതായും ഇക്കാര്യം അന്വേഷിക്കുമെന്നും സ്‌പീക്കര്‍ വ്യക്തമാക്കി.
ദേശീയ നേതാക്കളോടുള്ള ചിത്രങ്ങള്‍ ഒഴിവാക്കിയത് അനാദരവാണെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. നിയമസഭ മന്ദിരത്തിന്റെ ചിത്രത്തിന് മുന്നില്‍ ഇഎംഎസിന്റെ പ്രതിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തപ്പോള്‍ ഗാന്ധിയുടെയും അംബേദ്ക്കറുടെയും നെഹ്റുവിന്റെയും ചിത്രങ്ങള്‍ മറഞ്ഞുപോയി. ഇത് ദേശീയനേതാക്കളോടുള്ള അനാദരവാണെന്ന ചൂണ്ടികാട്ടിയണ് വി.എം.സുധീരന്‍ സ്‌പീക്കര്‍ക്ക് കത്ത് നല്‍കിയത്.
നേരത്തെ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവി 30ന് രണ്ട് മിനിറ്റ് മൗനം ആചരിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണവകുപ്പിറക്കിയ സര്‍ക്കുലറില്‍ ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭാ വജ്രജൂബി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ബ്രോഷറിനെ ചൊല്ലിയുള്ള തര്‍ക്കവും ഉടലെടുത്തിരിക്കുന്നത്.