മീററ്റ്: നിയസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയകലാപം ഉയര്‍ത്തിക്കാട്ടി വോട്ടു തേടാന്‍ ബിജെപി നേതാവിന്റെ ശ്രമം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ സംഗീത് സോമിന്റെ കാറില്‍ നിന്ന് മുസഫര്‍നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പിടിച്ചെടുത്തു. സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. സംഗീത് സോമിന്റെ തിരഞ്ഞെടുപ്പ് വാഹനത്തില്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായി പരാതി ലഭിച്ചത് അനുസരിച്ച് നടപടിയെടുക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ബി.ചന്ദ്രകല നിര്‍ദേശം നല്‍കിട്ടുണ്ട്. എന്നാല്‍ സിഡിയില്‍ കലാപത്തിന്റെ ദൃശ്യങ്ങളൊന്നും ഇല്ലെന്ന് സംഗീത് സോം പ്രതികരിച്ചു