കൊച്ചി: മഹാരാജാസ് കോളേജ് പ്രന്‍സിപ്പലിന്റെ കസേര വിദ്യാര്‍ത്ഥികള്‍ കത്തിച്ചു. പ്രിന്‍സിപ്പല്‍ സദാചാര പൊലീസ് ചമയുന്നതായി ആരോപിച്ചാണ് വിദ്യാര്‍ത്ഥികളുടെ നടപടി. എസ്എഫ്ഐയുടെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധം. പ്രിന്‍സിപ്പല്‍ രാജിവെക്കുക, സാദാചാര പൊലീസ് കളിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത്. ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണ് പെണ്‍കുട്ടികള്‍ വരുന്നതെങ്കില്‍ കാമ്ബസിലേക്ക് വരേണ്ടതില്ലെന്ന പ്രിന്‍സിപ്പലിെന്റ പരാമര്‍ശമാണ് പ്രതിഷേധത്തിന് വഴിവെച്ചതെന്ന് വിദ്യാര്‍ഥി നേതാക്കള്‍ പറയുന്നു.
അതേസമയം സംഭവത്തിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ മാപ്പു പറഞ്ഞ സ്ഥിതിക്ക് പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ നിലപാട്.