അമേരിക്കയുടെ 45ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന അധികാരമേല്‍ക്കും

222

വാഷിംഗ്ടണ്‍ : അമേരിക്കയുടെ 45ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന അധികാരമേല്‍ക്കും.വാഷിംഗ്ടണ്ണിലെ ക്യാപിറ്റോള്‍ ഹാളില്‍ വൈകിട്ട് നടക്കുന്ന ചടങ്ങിലാണ് സ്ഥാനാരോഹണം. ട്രംപിനെതിരായി രാജ്യമെങ്ങും നടക്കുന്ന കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് അതീവ സുരക്ഷയിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്റെന്ന ബഹുമതിയും ഇനി ഈ വ്യവസായ ഭീമനാണ്. സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ തന്നെ ട്രംപ് വാഷിംഗ്ടണ്ണിലെത്തി. മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ കഌന്റന്‍, ജോര്‍ജ് ബുഷ് ജൂനിയര്‍, ബരാക് ഒബാമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹില്ലരി ക്ലിന്റനും ചടങ്ങിനെത്തും. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് മൈക് പെന്‍സും വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും. ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ കലാപരിപാടികളുമുണ്ട്. ബോളിവുഡിലെ യുവനൃത്തസംവിധായകന്‍ സുരേഷ് മുകുന്ദിന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘവും ട്രംപിനുവേണ്ടി കലാപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നവംബര്‍ 8ന് നടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരിയെ തോല്‍പ്പിച്ചാണ് ട്രംപ് അപ്രതീക്ഷിത വിജയം നേടിയത്. പിന്നാലെ ട്രംപിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറി വരികയായിരുന്നു.

NO COMMENTS

LEAVE A REPLY