സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക് 24ന്

288

കൊച്ചി: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ പണിമുടക്കും. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, സ്വകാര്യബസുകള്‍ക്ക് നല്‍കുന്ന ഡീസലിന്റെ നികുതി 24 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായി നിജപ്പെടുത്തുക, ഡീസല്‍ വില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുക, ആര്‍ടിഒ ഓഫീസുകളില്‍ വിവിധ ഫീസിനങ്ങളില്‍ വരുത്തിയ ഭീമമായ വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ചൊവ്വാഴ്ച സൂചനാസമരം നടത്തുന്നത്. നേരത്തെ 19 ന് നടത്താനിരുന്ന ബസ് സമരം സംസ്ഥാന സ്കൂള്‍ കലോത്സവത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY