ഷാര്‍ജയില്‍ വന്‍മയക്കുമരുന്ന് വേട്ട. 300 കിലോ ഹാഷിഷും 70,000 മയക്കു ഗുളികകളും പിടിച്ചെടുത്തു. പക്കിസ്ഥാൻ സ്വദേശികളടക്കം നാല് പേര്‍ പോലീസിന്റെ പിടിയിലായി. ‘ഡാര്‍ക്ക്നസ് ഗാംഗ്” എന്ന പേരില്‍ ഷാര്‍ജ പോലീസ് നടത്തിയ ഓപ്പറേഷനില്‍ 300 കിലോഗ്രാം ഹാഷിഷാണ് പിടികൂടിയത്. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ ഹൗസില്‍നിന്നാണ് ഇത്രയും മയക്കുമരുന്ന് കണ്ടെടുത്തത്. ലോറിയുടേയും മറ്റും യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 20 ലക്ഷം ദിര്‍ഹം വിലവരുന്ന ഹാഷിഷാണ് പോലീസ് പിടികൂടിയത്. രണ്ട് പാക്കിസ്ഥാന്‍ സ്വദേശികള്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. മയക്കുമരുന്നില്‍ഒരു ഭാഗം ട്രക്കില്‍ഒളിപ്പിച്ച് മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പോലീസ് വ്യക്തമാക്കി. സ്യൂട്ട്കേയ്സ് ഓഫ് ഡെത്ത് എന്ന് പേരിട്ട രണ്ടാമത്തെ ഓപ്പറേഷനില്‍ 12,70,000 മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. 44 മില്യണ്‍ ദിര്‍ഹം വില വരുന്നതാണിത്. കേസില്‍ രണ്ട് സിറിയന്‍ സ്വദേശികള്‍ അറസ്റ്റിലായി.
സ്യൂട്ട്കേസിനുള്ളില്‍ പ്ലാസ്റ്റിക് ബാഗുകളിലാക്കി മയക്കുമരുന്ന് ഗുളികകള്‍ കടത്തുള്ള ശ്രമമായിരുന്നു. എന്നാല്‍ പൊലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികളെ നിരീക്ഷിക്കുകയും വാഹനത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ മയക്കുമരുന്ന് പിടികൂടുകയുമായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ 999 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പൊലീസ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.