അസമിലെ ഏഴ് സ്ഥലങ്ങളില്‍ സ്ഫോടനം

209

ഗുവാഹാട്ടി: റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ മൂന്നു ജില്ലകളിലെ ഏഴ് സ്ഥലങ്ങളില്‍ സ്ഫോടനം . ആര്‍ക്കും പരിക്കില്ല.നിരോധിത സംഘടനയായ ഉള്‍ഫയാണ് സ്ഫോടനത്തിന് പിന്നിലെന്ന് പോലീസ് നിഗമനം. കിഴക്കന്‍ അസമില് ദിബ്രുഗഢ്, ടിന്‍സുകിയ, ഛരായ്ദിയോ ജില്ലകളിലെ ഏഴ് സ്ഥലങ്ങളിലാണ് സ്ഫോടനം നടന്നത്. വ്യാഴാഴ്ച രാവിലെ ഒരേ സമയത്ത് ഏഴിടങ്ങളില്‍ സ്ഫോടനമുണ്ടായത്. ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും അസം ഡിജിപി മുകേഷ് സാഹെ അറിയിച്ചു.
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന് ഉള്‍ഫ തീവ്രവാദ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY