തലശേരി • തലശേരിയില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കുനേരെ ബോംബെറിഞ്ഞു. കെ.പി. ജിതേഷ് രക്തസാക്ഷി ദിനാചരണ ചടങ്ങുകള്‍ സംഘടിപ്പിച്ച തലശേരി ടെംബിള്‍ ഗേറ്റിന് സമീപത്തുവച്ചായിരുന്നു ബോംബേറ്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞതെന്ന് നേതാക്കള്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ ബൈക്കിനെ പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ രക്തസാക്ഷിദിനാചരണം സംഘടിപ്പിച്ചതിന്റെ ഭാഗമായി വാക്കേറ്റമുണ്ടായിരുന്നു. തലശേരി ഡിവൈഎസ്പി അന്വേഷണത്തിന് നിര്‍ദേശം നല്കി. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
നിയന്ത്രണം വിട്ട ആക്രമണോത്സുകതയാണിത്. സംഭവത്തെ അതിശക്തമായി അപലപിക്കുന്നു. കുറ്റവാളികള്‍ക്ക് മാപ്പില്ലെന്നും പിണറായി തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.