തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നം സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ട് പരിഹരിക്കണമെന്ന് ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സമരം ഇത്രയും ശക്തമായി മുന്നോട്ട് പോയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ ഇത്തരമൊരു ആവശ്യവുമായി ചെന്നിത്തല രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രി യോഗം വിളിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ല. അതു കൊണ്ട് അടിയന്തരമായി ഗവര്‍ണര്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണം. ഇക്കാര്യമാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയക്കുമെന്നും ചെന്നിത്തല അറിയിച്ചു.