മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെ ക്ലാസിക് പോരാട്ടത്തില്‍ റാഫേല്‍ നഡാലിന് എതിരെ റോജര്‍ ഫെഡറര്‍ക്ക് വിജയം.
കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ അഞ്ചു സെറ്റുകള്‍ക്ക് ശേഷമാണ് നഡാല്‍ ഫെഡറര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. സ്കോര്‍: 6-4, 3-6, 6-1, 3-6, 6-4. ഫെഡററുടെ അഞ്ചാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്. കരിയറിലെ 89-ാം കിരീടവും.