ട്വന്റി-20 : ഇംഗ്ലണ്ടിന് 145 റണ്‍സ് വിജയലക്ഷ്യം

257

നാഗ്പൂര്‍: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ട്വന്റി-20യില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 144 റണ്‍സ്. 47 പന്തില്‍ 71 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്.കൃത്യമായ ഗെയിം പ്ലാനോടെ ഗ്രൗണ്ടിലെത്തിയ ഇംഗ്ലണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ കുഴക്കുന്ന കാഴ്ചയാണ് നാഗ്പൂരിലും കണ്ടത്. രാഹുലിനെ കൂടാതെ മധ്യനിരയില്‍ മനീഷ് പാണ്ഡെയ്ക്കും (26 പന്തില്‍ 30) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറായെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിക്കും (15 പന്തില്‍ 21) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടക്കാനായത്.
സുരേഷ് റെയ്ന (7), യുവരാജ് സിങ് (4), ധോനി (5) എന്നിവര്‍ നിരാശപ്പെടുത്തി.

ഹാര്‍ദിക് പാണ്ഡ്യയും (2) അമിത് മിശ്രയും (0) അവസാന ഓവറില്‍ റണ്ണൗട്ടായി. 17 ഓവറുകള്‍ പിന്നിടുമ്ബോള്‍ മൂന്ന് വിക്കറ്റേ നഷ്ടമായിരുന്നുള്ളൂവെങ്കിലും ഇന്ത്യക്ക് എടുക്കാനായത് 123 റണ്‍സാണ്. പിന്നീട് റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഇന്ത്യക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഇംഗ്ലീഷ് നിരയില്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റെടുത്തു. മില്‍സ്, മൊയീന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. മൂന്ന് മത്സരങ്ങളുള്ള ട്വന്റി-20 പരമ്ബരയില്‍ കിരീട സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിന് കിരീടം ഉറപ്പിക്കാം. ട്വന്റി-20 പരമ്ബരയ്ക്ക് മുമ്ബ് നടന്ന ടെസ്റ്റ്, ഏകദിന പരമ്ബരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY