സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥി സമരങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സമരങ്ങളുടെ കാര്യത്തില്‍ കൊടിയുടെ നിറം നോക്കിയാണോ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും സ്വാശ്രയ കോളേജുകളുടെ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് ഉത്തരവാദി ആരെന്നും, എത്ര പേരെ അറസ്റ്റു ചെയ്തെന്നും കോടതി ചോദിച്ചു. ഇത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തി. വിശദമായ സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.