എറണാകുളം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിനുള്പെടെയുളള പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധി പറയുന്നത് അടുത്ത മാസം ഏഴിലേക്കു മാറ്റി. പോര്‍ട്ട് ഡയറക്ടറായിരിക്കെ സോളാര്‍ പദ്ധതി നടപ്പാക്കിയതു വഴി ഖജനാവിന് രണ്ടു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ഡയറക്ടര്‍ക്ക് 37 കോടിയുടെ പ്രഖ്യാപിത സ്വത്തുളളതില് അനധികൃത സമ്പാദ്യമുണ്ടെന്നുമൊക്കയാണ് ആലപ്പുഴ സ്വദേശിയുടെ പരാതിയിലുളളത്.