ന്യൂഡല്‍ഹി : പൊതുമേഖല, സ്വകാര്യ, ഗ്രാമീണ, സഹകരണ ബാങ്കുകളിലെ ജീവനക്കാരും ഓഫിസര്‍മാരും ഫെബ്രുവരി 28 ന് രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് വായ്പകള്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കുക, നോട്ടു നിരോധനത്തെത്തുടര്‍ന്നുള്ള നിയന്ത്രണം നീക്കുക, എല്ലാ ബാങ്ക് ശാഖകളിലും ആവ ശ്യത്തിനു നോട്ട് എത്തിക്കുക, വന്‍കിടക്കാരില്‍ വന്‍തോതില്‍ പുതിയ കറന്‍സി എത്തിയതു സിബിഐ അന്വേഷിക്കുക, അധികജോലി ചെയ്ത ബാങ്ക് ജീവനക്കാ ര്ക്കുള്ള ഓവര്‍ടൈം വേതനം ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്. പണിമുടക്കില്‍ ഒന്‍പതു യൂണിയനുകള്‍ പങ്കെടുക്കുമെന്ന് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് (എഐബിഇഎ) ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം അറിയിച്ചു.