കൊച്ചി : ഡിസംബറിലെ ശമ്ബളം പൂര്‍ണമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും. ഐഎ ന്ടിയുസിയുടെ നിയന്ത്രണത്തിലുള്ള കേരള ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്, കേരള ട്രാന്‍സ്പോര്‍ട്ട് ഡ്രൈവേഴ്സ് യൂണിയന് എന്നിവയുടെ പൊതുവേദിയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണു (ടിഡിഎഫ്) പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഡിസംബറിലെ ശമ്ബളത്തിന്റെ 25 ശതമാനം ഇനിയും നല്‍കാത്ത സാഹചര്യത്തിലാണു ജീവനക്കാര്‍ സമരത്തിലേക്കു നീങ്ങുന്നതെന്നു ടിഡിഎഫ് അറിയിച്ചു.