ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. സബ്സിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില കൂട്ടി.സബ് സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും. സബ്സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഇന്ന് നിലവില്‍ വന്നു. ബുധനാഴ്ച രാവിലെ 2017-18 വര്‍ഷത്തേക്കുള്ള പൊതുബജറ്റ് അവതരിക്കുന്നതിന് തൊട്ടുമുമ്ബാണ് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചത്. മുമ്ബ് സബ്സിഡി ഇല്ലാത്ത സിലണ്ടറിന് വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കുറി രണ്ടിനും അമ്ബത് രൂപയിലധികമാണ് വര്‍ധന.