മറ്റക്കര ടോംസ് കോളേജിന്റെ അഫിലിയേഷന്‍ പുതുക്കില്ല; അടുത്ത വര്‍ഷത്തേ പ്രവേശനം വിലക്കും

186

തിരുവനന്തപുരം : മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളേജിനെതിരെ കടുത്ത നടപടിയെടുക്കാന്‍ തീരുമാനം.കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കാനും അടുത്ത വര്‍ഷത്തേക്കുള്ള പ്രവേശനം വിലക്കാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന സാങ്കേതിക സര്‍വ്വകലാശാല എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. നിലവില്‍ ടോംസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യം ആലോചിച്ച ശേഷമായിരിക്കും തീരുമാനമുണ്ടാകുക. കടുത്ത വിദ്യാര്‍ത്ഥി പീഡനത്തെ തുടര്‍ന്നാണ് ടോംസ് കോളേജ് വിവാദത്തിലായത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലടക്കം അനാവശ്യമായി കയറിയിറങ്ങുന്ന കോളേജ് ചെയര്‍മാനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്‌ സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ പത്മകുമാര്‍ കോളേജില്‍ പരിശോധന നടത്തി. സര്‍വകലാശാല നിര്‍ദേശിക്കുന്ന മാനദണ്ഡമൊന്നും പാലിക്കാതെയാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. കോളേജ് തുടങ്ങണമെങ്കില്‍ പത്ത് ഏക്കര്‍ ഉണ്ടാകണമെന്ന് സര്‍വകലാശാല നിഷ്കര്‍ഷിക്കുന്നു. എന്നാല്‍, 50 സെന്റ് പോലും സ്ഥലമില്ലാത്ത കെട്ടിടത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. സ്ഥലസൌെകര്യമില്ലാത്തതിനാല്‍ ലബോറട്ടറിയും ലൈബ്രറിയും മെന്‍സ് ഹോസ്റ്റലിലാണ്.കോളേജിന് അഫിലിയേഷന്‍ ലഭിച്ചതും വൈസ് ചാന്‍സിലര്‍ അറിയാതെയാണ്. ഈ സാഹചര്യത്തിലാണ് സാങ്കേതിക സര്‍വ്വകലാശാല ടോംസിനെതിരെ കടുത്ത നിലപാടെടുക്കുന്നത്.

NO COMMENTS

LEAVE A REPLY