ഡൊണാള്‍ഡ് ട്രംപി​ന്‍റെ മുസ്​ലിം കുടിയേറ്റ നിരോധനം കോടതി തടഞ്ഞു

230

ലോസ്​ ആഞ്ചൽസ്​: ഏഴു മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ളവരെ വിലക്കിയ അമേരിക്ക​ൻ പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപി​ന്‍റെ ഉത്തരവിന് കോടതിയില്‍ നിന്നും വീണ്ടും തിരച്ചടി. ഉത്തരവ് സിയാറ്റിൽ കോടതി സ്​റ്റേ ചെയ്തു. വാഷിങ്​ടൺ അറ്റോർണി ജനറൽ ബോബ്​ ഫൊർഗ്യൂസ​ന്‍റെ പരാതിയെ തുടർന്നാണ്​ വിലക്ക്​ രാജ്യത്താകമാനം നിരോധിച്ച്​ ഫെഡറൽ കോടതി ജഡ്​ജി ഉത്തരവിട്ടത്​. ഉത്തരവിനെ ചോദ്യം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന സർക്കാർ അഭിഭാഷകന്റെ വാദം ഫെഡറർ ജെയിംസ് റോബർട്ട് തള്ളി. വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽനിന്ന് എത്തിയവർക്കു യുഎസിൽ തുടരാമെന്ന ജില്ലാ ജഡ്ജിയുടെ ഉത്തരവ് നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു.മറ്റ്​ കോടതികളും സമാനഉത്തരവ്​ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം പ്രാബല്യത്തിൽ വരുന്നതരത്തിൽ ഉത്തരവിറക്കിയത്​ ആദ്യമായാണ്​​.
സിറിയ, ഇറാൻ, ഇറാഖ്​, ലിബിയ, സൊമാലിയ, സുഡാൻ, യമൻ എന്നീ രാജ്യങ്ങളിലെ കുടിറ്റേക്കാരുടെ പ്രവേശനമായിരുന്നു അമേരിക്കയിൽ 90 ദിവസത്തേക്ക്​ നിരോധിച്ചത്​. വിലക്കിനെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങൾ ഉയര്‍ന്നിരുന്നു.
ഉത്തരവിനെ ചോദ്യം ചെയ്യാൻ സംസ്​ഥാനങ്ങൾക്ക്​​ അധികാരമില്ലെന്ന സർക്കാർ അഭിഭാഷക​െൻറ വാദത്തെ തള്ളിക്കൊണ്ടാണ്​ കോടതി വിധി. മുസ്​ലിം വിലക്ക്​ വന്നതിനു ശേഷം ഏഴ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള 10,000ത്തിലധികം വിസകൾ അസാധുവാക്കിയിരുന്നു.നിരവധി ഫെഡറർ ജഡ്ജിമാർ ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് വലിയ പ്രതിഷേധവും അരങ്ങേറി. ട്രംപിന്റെ ഉത്തരവ് നേരത്തെ തന്നെ വിവിധ കോടതികൾ സ്റ്റേ ചെയ്തിരുന്നുവെങ്കിലും രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമാണ്.
ഭരണഘടന വിജയിച്ചുവെന്ന് വിധി വന്നതിനു ശേഷം പരാതി നല്‍കിയ ഫെർഗുസൺ പ്രതികരിച്ചു. പ്രസിഡന്റ് ഉൾപ്പെടെ ആരും നിമയത്തിനു മുകളിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു.അഭയാർഥികൾ അമേരിക്കയിൽ പ്രവേശിക്കുന്നതിനു നാലുമാസത്തെ വിലക്കും സിറിയ അടക്കം ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്കു മൂന്നുമാസത്തെ താൽക്കാലിക വിലക്കും ഏർപ്പെടുത്തുന്നതാണ് ട്രംപിന്റെ ഉത്തരവ്. സിറിയയ്ക്ക് പുറമേ, ഇറാഖ്, ഇറാൻ, സുഡാൻ, സൊമാലിയ, ലിബിയ, യെമൻ എന്നീ രാജ്യക്കാരെയാണ് വിലക്കിയത്. ഭീകരാക്രമണങ്ങളിൽനിന്ന് അമേരിക്കക്കാരെ രക്ഷിക്കുന്നതിനു വേണ്ടിയാണു നടപടിയെന്നാണ് പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചുള്ള ഉത്തരവിൽ ട്രംപ് പറയുന്നത്.

NO COMMENTS

LEAVE A REPLY