എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ എട്ട് മുതല്‍ 27 വരെ

281

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ എട്ടു മുതല്‍ 27 വരെ നടക്കും. നേരത്തെ എട്ടിനു തുടങ്ങി 23 ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ടൈംടേബിള്‍ മാറ്റാനുള്ള തീരുമാനം എടുത്തത്. മാര്‍ച്ച്‌ 16 ന് സോഷ്യല്‍ സയന്‍സ് പരീക്ഷ നടത്താനിരുന്നതു മാറ്റി പകരം ഫിസിക്സ് ആക്കിയിട്ടുണ്ട്. പകരം 16 നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് 27 ലേക്ക് മാറ്റി. 14 നു ഹിന്ദി കഴിഞ്ഞാല്‍ 15 ന് അവധിയാണ്. ഫിസിക്സ് പരീക്ഷയ്ക്കു മുമ്ബ് അവധി വേണമെന്ന് ആവശ്യം ഉയര്‍ന്നതിനാലാണ് ഫിസിക്സ് 16 ന് ആക്കിയത്. 21നു ഫിസിക്സ് നിശ്ചയിച്ചിരുന്നുവെങ്കിലും അന്നു പരീക്ഷയില്ല.

പുതിയ ടൈംടേബിള്‍
മാര്‍ച്ച്‌ 8: മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് വണ്‍
മാര്‍ച്ച്‌ :9 മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച്‌ 13: ഇംഗ്ലീഷ്
മാര്‍ച്ച്‌ 14: ഹിന്ദി
മാര്‍ച്ച്‌ 16: ഫിസിക്സ്
മാര്‍ച്ച്‌ 20: കണക്ക്
മാര്‍ച്ച്‌ 22: കെമിസ്ട്രി
മാര്‍ച്ച്‌ 23: ബയോളജി
മാര്‍ച്ച്‌ 27: സോഷ്യല്‍ സയന്‍സ്
മാര്‍ച്ച്‌ 31നു സ്കൂള്‍ അടയ്ക്കും.

മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയാണ്. ഐടി പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച്‌ രണ്ടു വരെ നടത്തും. പത്താം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച്‌ 1, 2, 3, 6, 28, 29, 30 തീയതികളില്‍ നടത്തും. കറന്‍സി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌എസ്!എല്‍സി പരീക്ഷാ ഫീസ് തുടര്‍ന്നും സ്വീകരിക്കാന്‍ തീരുമാനിച്ചു.
പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പട്ടിക സമ്ബൂര്‍ണയിലൂടെ നല്‍കുന്നത് 21 വരെ നീട്ടി. എസ്‌എസ്‌എല്‍സി പരീക്ഷാ മേല്‍നോട്ടത്തിന് ദിവസം ഒരു ഡിഎ പ്രതിഫലം നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം തത്വത്തില്‍ അംഗീകരിച്ചു. പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ മാത്രമേ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം നടത്താന്‍ പാടുള്ളൂവെന്നും തീരുമാനിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY